മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ; മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം


മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ; മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം


ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്രമോദിക്ക് മൂന്നാം ഉഴമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ്  പ്രവചനങ്ങള്‍. എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ്  പ്രവചിക്കുന്നത്.