കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ പരാജയം എസ്‌. എഫ്. ഐ യുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടി :എം. എസ്. എഫ്

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ പരാജയം എസ്‌. എഫ്. ഐ യുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടി :
എം. എസ്. എഫ്







ഇരിട്ടി : കഴിഞ്ഞ ദിവസം  ആരോഗ്യ സർവ്വ കലാ ശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്. എഫ്. ഐ ഐ ക്ക് ഉണ്ടായ കനത്ത പരാജയം സമീപ കാലത്ത് എസ് എഫ് ഐ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്നും  പുതു തലമുറ എം.എസ്.എഫ് മുന്നണിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് എന്നും എം എസ് എഫ് പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ അഭിപ്രായപ്പെട്ടു. എം. എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമൽ വമ്പൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഷഫീഖ് പേരാവൂർ, ഷംസീർ, നൗഫൽ, ഷബീർ, റിസ്‌വാൻ, ഫഹദ്, രിഫാൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് എം. എസ്. എഫ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എസ്. കെ ഫഹദ് ( പ്രസിഡന്റ്‌ ), റിസ്‌വാൻ പൂക്കോത്ത് ( ജനറൽ സെക്രട്ടറി ), രിഫാൻ ( ട്രഷറർ ), സഹൽ, റാഷിദ്‌, ഹിഷാം( വൈസ് പ്രസിഡന്റ്‌ ), ഫയാസ്,കെ. സി സിനാൻ, സൽമാൻ ( സെക്രട്ടറിമാർ ),  ഫർസീൻ ( ബാല കേരളം വിംഗ് ), അദ്നാൻ (സ്കൂൾ വിംഗ് ), നജാഫ്, ഷാമിൽ, ഉമറുൽ ഫാറൂഖ്, റസ്മിൽ ( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

പടം : എം.എസ്. എഫ് പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ എം.എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമൽ വമ്പൻ ഉദ്ഘാടനം ചെയ്യുന്നു