എയർ ഷോയ്ക്കിടെ ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരണപ്പെട്ടു

എയർ ഷോയ്ക്കിടെ ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരണപ്പെട്ടുലിസ്ബണ്‍: എയർ ഷോയ്ക്കിടെ ആകാശമധ്യത്തിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. സംഭവമുണ്ടായത് തെക്കൻ പോർച്ചുഗലിലാണ്. പോർച്ചുഗീസ് വ്യോമസേന അറിയിച്ചത് ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും അതിൽ ഖേദിക്കുന്നുവെന്നുമാണ്. സംഭവമുണ്ടായത് പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നുവെന്നും അറിയിക്കുകയുണ്ടായി. പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത് വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി ആണ്. അപകടത്തിൽപ്പെട്ടത് സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ്.