കേ​ണി​ച്ചി​റ​യി​ല്‍ പി​ടി​യി​ലാ​യ ക​ടു​വയുടെ രണ്ടു പല്ലുകൾ തകർന്നതായി കണ്ടെത്തി: മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി​യേ​ക്കുംകേ​ണി​ച്ചി​റ​യി​ല്‍ പി​ടി​യി​ലാ​യ ക​ടു​വയുടെ രണ്ടു പല്ലുകൾ തകർന്നതായി കണ്ടെത്തി: മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി​യേ​ക്കുംസുൽത്താൻ ബത്തേരി : കേ​ണി​ച്ചി​റ​യി​ല്‍ പി​ടി​യി​ലാ​യ കടുവയ്ക്ക് ആരോഗ്യ പ്രശ്നം. തോ​ല്‍​പ്പെ​ട്ടി 17 എ​ന്ന ക​ടു​വ​​യു​ടെ ര​ണ്ട് പ​ല്ലു​ക​ള്‍ ത​ക​ര്‍​ന്നി​ട്ടു​ള്ളതായി കണ്ടെത്തിയിട്ടുണ്ട്. അധികൃതർ പറയുന്നത് കടുവയെ നി​ല​വി​ല്‍ കാ​ട്ടി​ലേ​ക്ക് വി​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നാണ്. ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ഇ​രു​ളം വ​നം​വ​കു​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് ഇപ്പോൾ കടുവ. മൃഗശാലയിലേക്ക് ഇതിനെ മാറ്റാൻ സാധ്യതയുണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​ആ​ണ് മൂ​ന്നുദി​വ​സ​മാ​യി കേ​ണി​ച്ചി​റ​യി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നി​രു​ന്ന ക​ടു​വ കെണിയിലായത്. ക​ടു​വ അ​ക​പ്പെ​ട്ട​ത് കി​ഴ​ക്കേ​തി​ല്‍ സാ​ബു​വി​ന്‍റെ പ​റ​മ്പി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച​ കൂ​ട്ടി​ലാണ്.