ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.