പെൻഷൻ നിങ്ങള്‍ക്ക് തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ

പെൻഷൻ നിങ്ങള്‍ക്ക് തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ


തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു.

അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.