മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാല പൂർവ്വ ശുചീകരണം കാക്കയങ്ങാട് : കേരള സർക്കാരിന്റെ ആഹ്വാന പ്രകാരം, മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം പ്രസിഡന്റ് പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ, രണ്ടാം വാർഡ്‌ മെമ്പർ ഷഫീന മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. നിസാർ കെ, വിവേക്, ശിഹാബ് CH,മുഹമ്മദ്‌. AP യൂനുസ് പി, എന്നിവർ നേതൃത്വം നൽകി. വായനശാല പരിസരം, മലയോര ഹൈവേയിലെ  വെള്ളമൊഴുക്ക് തടസ്സപ്പെട്ട ഓടകൾ എന്നിവ ശുചീകരിച്ചു.