ബ്രേക്ക് ചെയ്യുന്നതിനിടെ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണ യാത്രക്കാരിക്ക് പരിക്ക്ബ്രേക്ക് ചെയ്യുന്നതിനിടെ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണ യാത്രക്കാരിക്ക് പരിക്ക്


തലയുടെ പിന്‍ഭാഗത്തും തോളിനും പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പാലക്കാട് : ബസ് ബ്രേക്ക് ചെയ്യുന്നതിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ വെള്ളപ്പാറയില്‍ വെച്ചാണ് മുംതാജ് എന്ന യാത്രക്കാരിക്ക് വീണ് പരിക്കേറ്റത്.

തലയുടെ പിന്‍ഭാഗത്തും തോളിനും പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷൈല എന്ന യുവതിക്ക് ബസിനുള്ളില്‍ തന്നെ വീണ് പരിക്കേറ്റു.