രാജീവ് ചന്ദ്രശേഖരന്റെ ലീഡ് കുറഞ്ഞു ; തിരുവനന്തപുരത്ത് ശശി തരുര്‍ മുന്നിലേക്ക്

sponsored by

രാജീവ് ചന്ദ്രശേഖരന്റെ ലീഡ് കുറഞ്ഞു ; തിരുവനന്തപുരത്ത് ശശി തരുര്‍ മുന്നിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം കണ്ടപ്പോള്‍ തിരുവനന്തപുരവും ആറ്റിങ്ങലും ഫോട്ടോഫിനിഷിലേക്ക്. തിരുവനന്തപുരത്ത് ഏറെ മുന്നില്‍ നിന്ന രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കി ശശി തരൂര്‍ മുന്നേറുന്നു. 23,000 വോട്ടുകള്‍ക്ക് മുന്നില്‍ നിന്ന രാജീവ് ചന്ദ്രശേഖറെ മറികടന്ന് 4490 വോട്ടിന്റെ മുന്‍തൂക്കത്തിലേക്ക് ശശി തരൂര്‍ എത്തി.

ഒരുലക്ഷത്തിലധികം വോട്ടുകള്‍ എണ്ണാനിരിക്കെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയ്ക്ക് കേരളത്തില്‍ രണ്ടാം സീറ്റ് എന്ന പ്രതീക്ഷ അവസാനിപ്പിച്ച് അവസാന ഘട്ടത്തില്‍ മുന്നേറുകയാണ് ശശി തരൂര്‍. ഇതോടെ കേരളത്തില്‍ യുഡിഎഫിന്റെ സീറ്റുകളുടെ ലീഡിംഗ് നില 18 ആയി ഉയരും. യുഡിഎഫിന്റെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

ആറ്റിങ്ങലിലും തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സസ്‌പെന്‍സ് നിലനിര്‍ത്തി ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും തമ്മില്‍ ലീഡ് മാറിമാറി വന്നുകൊണ്ടിരിക്കുകയാണ്.