ബി​ഹാ​റി​ൽ ഇ​ടി മി​ന്ന​ലേ​റ്റ് 12 പേ​ർ മ​രി​ച്ചു

ബി​ഹാ​റി​ൽ ഇ​ടി മി​ന്ന​ലേ​റ്റ് 12 പേ​ർ മ​രി​ച്ചു പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ടി മി​ന്ന​ലേ​റ്റ് 12 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ ജൂ​ലൈ ഒ​ന്ന് മു​ത​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി ഉ​യ​ർ​ന്നു. ഞാ​യ​റാ​ഴ്ച 10 പേ​രും ശ​നി​യാ​ഴ്ച ഒ​ൻ​പ​ത് പേ​രും മരണപ്പെട്ടിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം ജാ​മു​യി​യി​ലും കൈ​മൂ​രി​ലും മൂ​ന്ന് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റോ​ഹ്താ​സി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു, സ​ഹ​ർ​സ, സ​ര​ൺ, ഭോ​ജ്പൂ​ർ, ഗോ​പാ​ൽ​ഗ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രോ​രു​ത്ത​ർ വീ​ത​വും മ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.