മൃതദേഹം കിട്ടിയത് 150മീറ്റർ അകലെ നിന്ന്; ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കിട്ടി

മൃതദേഹം കിട്ടിയത് 150മീറ്റർ അകലെ നിന്ന്; ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കിട്ടി


ഇടുക്കി: ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. ആൽബിൻ ഷിൻറോയ്ക്കായി കൂട്ടുകാർ തെരച്ചിലിനു തയ്യാറെടുത്ത് തടാകക്കരയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അൽബിൻ്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്.