പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി; ഷോക്കേറ്റ് 17 കാരന് ദാരുണാന്ത്യം


പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി; ഷോക്കേറ്റ് 17 കാരന് ദാരുണാന്ത്യം


കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ 17 കാരന്‍ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയിൽ‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന്‍റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരണം.

അതേസമയം, കൊല്ലം കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്. ഉച്ചയ്ക്ക് വീടിനോട് ചേർന്നുള്ള ചതുപ്പിന് സമീപത്ത് വെച്ചാണ് അബ്ദുൽ സലാമിന് ഷോക്കേറ്റത്. ചതുപ്പിൽ വീണുകിടന്ന യുവാവിനെ പിടിച്ചുയർത്താൻ ശ്രമിച്ച സഹോദരിക്കും അയൽക്കാരനും ഷോക്കേറ്റു.

പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെങ്ങോല എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. 

(