ഉളിയിൽ പടിക്കച്ചാലിലെ റഹിയാ നത്ത് (33),, ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ നഗറിലെറസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്

സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച്10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർ പിടിയിൽ ; പ്രതികളുമായി തെളിവെടുപ്പ് നടത്തി

 
കണ്ണൂർ : ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങി ജ്വല്ലറി ഉടമയെ കബളിപ്പിച്ച നാലു പേരെ കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിലെ റഹിയാ നത്ത് (33),, ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ് (39), വെളിയമ്പ്ര പി.ആർ നഗറിലെറസാക്ക് (39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരെയാണ് കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തത്.ചെറുകുന്ന് അർബൻ ബേങ്കിൽ പ്രതികൾ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമ കല്യാശേരിദാറുമൽ മുസ്ലീം എൽ.പി.സ്കൂളിന് സമീപത്തെ ടി.വി.ല ക്ഷ്മണനെയാണ് 10 ലക്ഷം രൂപ കൈപറ്റിയ ശേഷം സ്വർണ്ണാഭരണങ്ങൾ നൽകാതെ പ്രതികൾ വഞ്ചിച്ചത്.

പുതിയങ്ങാടിയിലെമുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് സ്വർണ്ണം തരാമെന്ന് പരാതിക്കാരനെ അറിയിച്ചത്.തുടർന്ന് പഴയങ്ങാടിയിൽ വെച്ച് പരാതിക്കാരനിൽ നിന്നും ഒന്നാം പ്രതിയായ റഹിയാനത്ത് 10 ലക്ഷം രൂപ വാങ്ങിയെന്നും സ്വർണ്ണാഭരണങ്ങൾ തരാതെ വഞ്ചിച്ചുവെന്നും രണ്ടും മൂന്നും നാലും പ്രതികൾ ഒത്താശ ചെയ്തു കൊടുത്തുവെന്നും പരാതിയിൽ ഉണ്ടായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പ്രതികളെമട്ടന്നൂർ വെളിയമ്പ്രയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു