സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സുംഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച4 മണിക്ക്പുന്നാട് ബാങ്ക് കെ കരുണാകരൻ സ്മാരക ഓഡിറ്റോറിയം

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും
ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച
4 മണിക്ക്പുന്നാട് ബാങ്ക് കെ കരുണാകരൻ സ്മാരക  ഓഡിറ്റോറിയം







ഇരിട്ടി : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും  മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പുന്നാട് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം ഭാരവാഹികളുടെ  യോഗത്തിൽ മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി,
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,ട്രഷറർ പൊയിലൻ  ഇബ്രാഹിം ഹാജി , ഭാരവാഹികളായ എം കെ ഹാരിസ് ,എം ഗഫൂർ മാസ്റ്റർ, ഇ കെ അബ്ദുറഹിമാൻ സംസാരിച്ചു