നിപ ബാധ: മലപ്പുറത്ത ആശങ്ക ഒഴിയുന്നു; ഇതുവരെ നെ​ഗറ്റീവായത് 68 സാംപിളുകൾ; നിയന്ത്രണത്തിലും ഇളവ്


നിപ ബാധ: മലപ്പുറത്ത ആശങ്ക ഒഴിയുന്നു; ഇതുവരെ നെ​ഗറ്റീവായത് 68 സാംപിളുകൾ; നിയന്ത്രണത്തിലും ഇളവ്

മലപ്പുറം: മലപ്പുറത്തെ നിപ രോഗബാധയിൽ ആശങ്ക ഒഴിയുന്നു. രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു പേരാണ് ആശുപത്രിയിൽ കഴിയുന്നത്. 472 പേരാണ് നിലവിലെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. 

കൂടാതെ മലപ്പുറം ജില്ലയിൽ നിപ നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാക്കി. അതുപോലെ തന്നെ പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി 10 വരെ ഭക്ഷണം ഹോം ഡെലിവറിക്ക് അനുമതി നൽകിയിട്ടുണ്ട്.