വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷനും ഇരിട്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജില്ലാ സെക്രട്ടറി പി.എം സുഗുണൻ നിർവ്വഹിച്ചു

വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷനും ഇരിട്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും  ജില്ലാ സെക്രട്ടറി പി.എം സുഗുണൻ നിർവ്വഹിച്ചു
ഇരിട്ടി: കൺവൻഷൻ്റെ ഭാഗമായി ഇരിട്ടി ടൗൺ സൗന്ദര്യവത്ക്കരണത്തിനായി ചെടികൾ വച്ചുപിടിച്ചു. SSLC +2 വിദ്യാർത്ഥികളെ ഇരിട്ടി നഗരസഭ അദ്ധ്യക്ഷ  കെ.ശ്രീലത അനുമോദിച്ചു. ചടങ്ങിൽ
പ്രഭാകരൻ എടക്കാനം അദ്ധ്യക്ഷനായി.
 ഒ വിജേഷ് , അബ്ദുൽ റസാക്ക് ഉളിക്കൽ, അബ്ദുറഹ്മാൻ, വി പി അബ്ദുൽ റഷീദ്, പ്രമോദ് മാനന്തേരി, സക്കീർ ഹുസൈൻ, പിഎ നസീർ, സത്യൻ കൊമേരി, സുമേഷ് കോളിക്കടവ് തുടങ്ങിയവർ സംസാരിച്ചു.
അശാസ്ത്രീയമായ യൂസർ ഫീനിരക്ക് പുന:പരിശോധിക്കുക, കോടതി വിധി നടപ്പിലാക്കുക. ഇരുട്ടിലായ ഇരിട്ടിയിലെ പാതയോരവെളിച്ചം പുന:സ്ഥാപിക്കുക ' ഇരിട്ടി മേലെ സ്റ്റാൻ്റിൻ ഒരു വഴിയിടം സ്ഥാപിക്കുക തുടക്കി വിവിധ ആവശ്യം ഉന്നയിച്ച് കൊണ്ട് പ്രമേയം അവതരിപ്പിച്ചു.