സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലകൾ; എസ്.ഡി.പി.ഐ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി

സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലകൾ; എസ്.ഡി.പി.ഐ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തിഇരിട്ടി: മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തുടർച്ചയായി സംഘപരിവാര്‍ ഭീകരര്‍ ഉത്തരേന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങൾക്കെതിരെ എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി നഗരം ചുറ്റി ഇരിട്ടി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുളള ഇന്ത്യാ മുന്നണിയടക്കമുള്ള പ്രതിപക്ഷത്തിന്റെ മൗനം സംഘപരിവാര്‍ ഫാഷിസത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന തുടർച്ചയായ കൊലപാതകങ്ങള്‍ക്കെതിരെ ജന രോഷം ഉയർന്നു വരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച്  ഉത്തര്‍പ്രദേശില്‍ മാത്രം മൂന്ന് മുസ്ലീം പണ്ഡിതരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ജയ്ശ്രീറാം ആക്രോശിച്ച് പേരും മതവും നോക്കി സംഘപരിവാര്‍  വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍ക്കും  
കൊലപാതകങ്ങള്‍ക്കുമെതിരെ ജനരോക്ഷം ഉയർന്നു വരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 
എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്‍റ് അഷ്റഫ് നടുവനാട്, ജില്ലാ കമ്മിറ്റി അംഗം സൗദ നസീർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷമീര്‍ മുരിങ്ങോടി, 
എ.പി മുഹമ്മദ്, എന്‍. സി ഫിറോസ്, വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡൻ്റ് സഫ്രീന ഷബീർ 
സംബന്ധിച്ചു.