കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ഗതാഗതം നിര്‍ത്തി, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു


കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ഗതാഗതം നിര്‍ത്തി, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു


തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടും. പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.

കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി - ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടും. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതുണ്ടെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

മാറ്റമുള്ള ട്രെയിനുകള്‍

19577 - തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

16336 - നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

12283 - എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

22655 - എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു

16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി സര്‍വീസ് നടത്തും.