സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വരവേൽപ്പ് സമ്മേളനം നടത്തി

സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വരവേൽപ്പ്  സമ്മേളനം നടത്തി

ഇരിട്ടി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ. എസ്. എസ്. പി .എ )പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അർദ്ധ വാർഷിക വരവേൽപ്പ് സമ്മേളന കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സംഘടനയിലേക്ക് പുതുതായി എത്തിയവർക്ക് വൻ സ്വീകരണം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയച്ചലരേയും അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. സി .വി കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്  കെ. മോഹനൻ, സംസ്ഥാന സെക്രട്ടറി പി .സി .വർഗീസ്, മുഹമ്മദ് ദാവൂദ്, നാരായണൻ കൊയിറ്റി, എൻ. മോഹനൻ, പി. എ നാസർ, എം. ജി ജോസഫ്, കെ. കൃഷ്ണൻ , വി .വി. സി. നമ്പ്യാർ, ജോസ് ജോർജ്, ജാൻസി തോമസ്, പി. വി അന്നമ്മ, ജോസ് സൈമൺ, എം. എം. മൈക്കിൾ, കെ. മോഹനൻ, എൻ. നാരായണൻ,  കെ. തമ്പാൻ , സി. നാരായണൻ, ടി. ജെ എൽസമ്മ, ടി .വി രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.