കാട്ടിക്കുളത്ത് എം .ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ


കാട്ടിക്കുളത്ത്എം .ഡി.എം.എ.യുമായി രണ്ടുപേർ അറസ്റ്റിൽ
കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പോലീ സും സംയുക്തമായി കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിൽ 149 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തൻ പിടികയിൽ ഹബിബ് റഹ്മാൻ (45), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാ പൊയിൽ ദിപിൻ പി (36) എന്നിവരാണ് അറസ്റ്റിലായത്. കാട്ടിക്കുളം ആർ ടി ഒ ചെക്ക്പോസ്റ്റിന് സമീപത്ത് വച്ച് നടത്തിയ പരി ശോധനയിലാണ് സംഘം സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. വിപണിയിൽ ആറ് ലക്ഷം രൂപയോളം വിലവരുന്ന താണ് പ്രസ്തുത എംഡിഎംഎ. ലഹരി കടത്താൻ ഉപയോഗിച്ച കെ എൽ 57 ടി 2000 എത്തിയോസ് കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രിൻസിപ്പൽ എസ്.ഐ മിനിമോൾ, എസ്ഐ സജിമോൻ, എഎസ്ഐ മെർവിൻ ഡിക്രൂസ്, എസ്‌സിപിഒ അനൂപ്.ഇ, ജീൽജിത്ത് പി.ജെ, രതീഷ് പി.ജി, പ്രജീഷ് വി.പി, ജയ്‌സൻ ഒ.വി എന്നിവർ പരിശോധന യിൽ പങ്കെടുത്തു.