പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ

പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ
നീലേശ്വരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച 48 കാരനായ പിതാവ് അറസ്റ്റിൽ .സ്റ്റേഷൻ പരിധിയിലെ 13 കാരിയാണ് പീഡനത്തിനിരയായത്.കഴിഞ്ഞ മാസത്തിലെ ഒരു ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിൽ വിവരം പുറത്തു പറഞ്ഞതോടെ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി.മനുരാജ് അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.