ഹൃ​ദ​യാഘാ​തം: മലയാളി യുവതി ഓ​സ്ട്രേ​ലി​യ​യി​ൽ മ​രിച്ചു

ഹൃ​ദ​യാഘാ​തം: മലയാളി യുവതി ഓ​സ്ട്രേ​ലി​യ​യി​ൽ മ​രിച്ചു


ചെ​ങ്ങ​ന്നൂ​ർ: ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ് ലാ​ൻഡിൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. കാ​ര​യ്ക്കാ​ട് കോ​മ​ള​ത്ത് അ​ജ​യ​ൻ -മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ർ​ച്ച​ന(28)യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മൃ​ത ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡോ​ക്ട​ർ ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം ആ​റുമാ​സം മു​ൻ​പാ​ണ് അ​ർ​ച്ച​ന ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​യ​ത്.

ഗ​ൾ​ഫി​ൽ ജോ​ലി​യു​ള്ള വൈ​ശാ​ഖാ​ണ് ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ഒ​ന്ന​രവ​യ​സു​ള്ള മ​ക​ൾ ഉ​ണ്ട്. അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.