കണ്ണൂർ എടക്കാട് പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

കണ്ണൂർ എടക്കാട് പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ


കണ്ണൂർ : എടക്കാട് മാളികപറമ്പ് ശാന്തിതീരം ശ്മശാനത്തിന്റെ അടുത്തുള്ള പറമ്പിലാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
കുറ്റിക്കാട്ടിൽ പുലി കിടക്കുന്നതായി കണ്ടതായി പരിസര വാസികളായ സ്ത്രീകൾ പറഞ്ഞു.
ഒരാഴ്ചയായി പ്രദേശത്തെ വിവിധിയിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. മഴ ആയത് കൊണ്ട് കൽപ്പാടുകൾ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
കുറുനരിയോ കാട്ടുപൂച്ചയോ ആയിരിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു