ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു


ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു


ദില്ലി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നു. നാല് സൈനികര്‍ ഇതിനോടകം വീരമൃത്യു വരിച്ചതായി സൈന്യം തന്നെ പുറത്തുവിട്ടിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്തു. സൈന്യം തിരിച്ചടിച്ചു. മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, 6 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.