രണ്ട് ദിവസമായി കാണാനില്ല, വയനാട് പൊഴുതനയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

രണ്ട് ദിവസമായി കാണാനില്ല, വയനാട്   പൊഴുതനയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

അതിനിടെ മീനയുടെ ഭർത്താവ് ഒളിവിലാണ്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.