ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം; ഡ്രൈവറുടെ ലൈസൻസ്‌ റദ്ദാക്കി

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം; ഡ്രൈവറുടെ ലൈസൻസ്‌ റദ്ദാക്കിഇരിട്ടി: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർവാഹന വകുപ്പ്. തലശ്ശേരി-ഇരിട്ടി റൂട്ടിലോടുന്ന ബ്ലൂ ലൈൻ ബസ്സിലെ ഡ്രൈവർ ഉളിക്കൽ മണിക്കടവ് സ്വദേശി ബിബിൻ കുര്യാക്കോസിനെതിരെയാണ് നടപടി.

ഡ്രൈവർക്ക് മോട്ടോർ വാഹന നിയമത്തെക്കുറിച്ച് മൂന്ന് ദിവസത്തെ ക്ളാസ്‌ കൊടുക്കാനും രണ്ട് ദിവസം നിർബന്ധിത സാമൂഹികസേവനത്തിനും നടപടിയുണ്ട്‌. യാത്രക്കാർ ദൃശ്യം പകർത്തി മോട്ടോർ വാഹന വകുപ്പ്‌ അധികൃതർക്ക്‌ അയച്ചു കൊടുക്കുകയായിരുന്നു.