വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചുവടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഭിനവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും