കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്ങളും മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു


കോഴിക്കോട്: കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.  പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറിയും മറഞ്ഞു.