*പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരെ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു*ഇരിട്ടി: പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ കല്യാട് സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയര്‍ ആന്റ് റെസ്‌ക്യൂസേനയേയും സിവില്‍ ഡിഫന്‍സിനേയും ആദരിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മെമന്റോ കൈമാറി. ഗ്രേഡ് അസിസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.ജി. അശോകന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് മാത്യു, കെ.രവീന്ദ്രന്‍, പി.എച്ച് നൗഷാദ്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അരുണ്‍ ബി, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മട്ടന്നൂര്‍, ഇരിട്ടി നിലയങ്ങളിലെ സിവില്‍ ഡിഫന്‍സുകാരും ജില്ലയിലെ വിവിധ നിലയങ്ങളില്‍ നിന്നും എത്തിയ സ്‌കൂബ ഡൈവേഴ്‌സും ജീവനക്കാരും മൂന്ന് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനത്തില്‍ എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. ജൂലൈ രണ്ടിന് വൈകുന്നേരമാണ് ചക്കരക്കല്ല് സ്വദേശിനി സൂര്യയേയും, എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാനയേയും പൂവ്വം കടവില്‍ കാണാതായത്

പടിയൂര്‍ പൂവ്വം കടവില്‍ രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരെ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു
ഇരിട്ടി: പടിയൂര്‍ പൂവ്വം പുഴയില്‍ കാണാതായ കല്യാട് സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്ത ഫയര്‍ ആന്റ് റെസ്‌ക്യൂസേനയേയും സിവില്‍ ഡിഫന്‍സിനേയും ആദരിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മെമന്റോ കൈമാറി. ഗ്രേഡ് അസിസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.ജി. അശോകന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് മാത്യു, കെ.രവീന്ദ്രന്‍, പി.എച്ച് നൗഷാദ്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അരുണ്‍ ബി, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മട്ടന്നൂര്‍, ഇരിട്ടി നിലയങ്ങളിലെ സിവില്‍ ഡിഫന്‍സുകാരും ജില്ലയിലെ വിവിധ നിലയങ്ങളില്‍ നിന്നും എത്തിയ സ്‌കൂബ ഡൈവേഴ്‌സും ജീവനക്കാരും മൂന്ന്  ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനത്തില്‍ എന്‍.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. ജൂലൈ രണ്ടിന് വൈകുന്നേരമാണ് ചക്കരക്കല്ല് സ്വദേശിനി സൂര്യയേയും, എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാനയേയും പൂവ്വം കടവില്‍ കാണാതായത്