വിദ്യാർത്ഥിനികളെ സീ​ബ്രാ​ലൈ​നി​ല്‍ ​വ​ച്ച് ബ​സി​ടി​ച്ചു: ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു

വിദ്യാർത്ഥിനികളെ സീ​ബ്രാ​ലൈ​നി​ല്‍ ​വ​ച്ച് ബ​സി​ടി​ച്ചു: ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടുകോ​ഴി​ക്കോ​ട്: സ്വകാര്യ ബസ് സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈ​വ​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. വ​ട​ക​ര മ​ട​പ്പ​ള്ളി​യി​ല്‍ ആണ് സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ടക്കുകയായിരുന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചത്. സംഭവത്തിൽ അറസ്റ്റിലായത് വട​ക​ര സ്വ​ദേ​ശി വ​ണ്ണാ​റ​ത്ത് മു​ഹ​മ്മ​ദ് ഫു​റൈ​സ് ആ​ണ്. സ്റ്റേഷനിലെത്താൻ ഇയാളോട് ആവശ്യപ്പെടുകയും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യുമായിരുന്നു. തുടർന്നാണ് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വിട്ടയച്ചത്. അപകടമുണ്ടായത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യിരുന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇ​ടി​ച്ച​ത് ക​ണ്ണൂ​രി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് റൂ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ന്‍ ബ​സാ​ണ്. പരിക്കേറ്റത് മ​ട​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ്രേ​യ, ഹൃ​ദ്യ, ദേ​വി​ക എ​ന്നി​വ​ര്‍​ക്കാ​ണ്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.