കേരള സര്‍വകലാശാല സെനറ്റ് നിയമനം; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കേരള സര്‍വകലാശാല സെനറ്റ് നിയമനം; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ


തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തു.നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ്‌ നോമിനേറ്റ് ചെയ്തത്. നേരത്തെ സെനറ്റിലേക്കുളള ഗവർണ്ണരുടെ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്‍റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്.

അധ്യാപക പ്രതിനിധിയായി തോന്നക്കൽ ഗവ. ഹയ‍ർ സെക്കൻഡറി സ്കൂളിലെ ഹെ‍ഡ്മാസ്റ്റർ സുജിത്ത് എസിനെയാണ് ഗവർണർ നിർദേശിച്ചത്. മികച്ച വിദ്യാർഥികളുടെ വിഭാഗത്തിൽ കേരള സർവകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപർണ ജെ.എസ്, കാര്യവട്ടം ക്യാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൃഷ്ണപ്രിയ ആർ, പന്തളം എൻ.എസ്.എസ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥി രാമാനന്ദ് ആർ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ജി.ആർ.നന്ദന എന്നിവരെയുമാണ് ഗവർണർ നോമിനേറ്റ് ചെയ്തത്