വിളക്കോട് -ചെങ്ങാടിവയല്‍ ഉക്കാസ് റോഡ് ശുചീകരിച്ച് എസ്.ഡി.പി.ഐ
കാക്കയങ്ങാട് : പുതുതായി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ആസ്തിയില്‍ പെടുത്തിയ വിളക്കോട്- ചെങ്ങാടിവയല്‍ ഉക്കാസ് റോഡ് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. മഴക്കാലമായതോടെ ചെളി നിറഞ്ഞ് പ്രദേശവാസികള്‍ക്ക് യാത്രയ്ക്ക് ബുദ്ധിമുട്ട് ആയതോടെയാണ് ചെളി നീക്കം ചെയ്ത് ജി.എസ്.പി ഇട്ട് സഞ്ചാരയോഗ്യമാക്കിയത്. വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ്, എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, ബ്രാഞ്ച് പ്രസിഡന്‍റ് ഹംസ കുമ്പശ്ശേരി, സെക്രട്ടറി കെ. സമീര്‍, വൈസ് പ്രസിഡന്‍റ് നിയാസ് ചെങ്ങാടി, യൂനുസ് വിളക്കോട്, എസ്. സായിസ്, സിറാജ്, എംകെ യാസീന്‍ നേതൃത്വം നല്‍കി.