മട്ടന്നൂർ-കണ്ണൂർ റോഡിൽ ഇരിക്കൂർ റോഡ്കവലയിൽ കലുങ്ക് നിർമിക്കും

മട്ടന്നൂര്‍ കോളേജ് റോഡ് ഗതാഗതം 5ന് അടക്കും 20ന് തുറക്കും


 

മട്ടന്നൂർ: മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത്പരിഹരിക്കുന്നതിന് ഇരിക്കൂർ റോഡ്കവലയിൽ കലുങ്ക് നിർമിക്കുന്നജോലിക്കായി 5 മുതൽ 18 വരെ റോഡ്അടച്ചിടും. ഇരിക്കൂർ ഭാഗത്തേക്കുള്ളബസുകൾ മട്ടന്നൂർ ജങ്ഷനിൽ നിന്ന്മാനവം മൈതാനം വഴി ഇരിക്കൂർറോഡിൽ പ്രവേശിക്കണം. മറ്റു ചെറിയവാഹനങ്ങൾ ഇരിട്ടി റോഡിൽ നിന്നുള്ളബൈപ്പാസ് വഴി പോകണം.ഇരിക്കൂർ ഭാഗത്തേക്കുള്ള വലിയ ചരക്ക്ലോറികളും ഭാരവാഹനങ്ങളും ചാലോട്വഴിയോ കളറോഡ് കല്ലൂർ മരുതായി റോഡ്വഴിയോ ഇരിക്കൂറിലേക്ക് പോകണം.ഇരിക്കൂർ, മരുതായി ഭാഗത്ത് നിന്നുള്ളചെറിയ വാഹനങ്ങൾ കല്ലൂർ വഴിയോആയിരംചാൽ ഗാന്ധി റോഡ് വഴിയോ,മാനവം മൈതാനം വഴിയോ ടൗണിൽഎത്തണം. ഇരിക്കൂർ ഭാഗത്ത് നിന്നുള്ളബസുകൾ ബൈപ്പാസ് റോഡിൽ നിന്ന്മാനവം മൈതാനം വഴി ടൗണിൽ എത്തണം.