പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നടന്ന സംഭവത്തിൽ യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.
ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയിൽ തറച്ചുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തല‍യിലേക്ക് ക‍യറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ചികിത്സയിലിരിക്കെയായിരുന്നു മരണം. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.

V