മയ്യിൽ കയരളത്തെ എൻ. നവ്യക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്.

ഫിസിക്സിൽ ഡോക്ടറേറ്റ് നേട്ടവുമായി നവ്യ


ചാലോട്: മയ്യിൽ കയരളത്തെ എൻ. നവ്യക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വിഭാഗത്തിൽ, ഇൻവെസ്റ്റിഗേഷൻ ഓൺ ദി സ്ട്രക്ച്ചർ ആൻ്റ് മോർഫോളജി ഓഫ് തിൻ ഫിലിം മെറ്റൽ ഓക്സൈഡ്സ് ഫോർ സോളാർ സെൽ അപ്ലിക്കേഷൻസ് എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചാണ് നവ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ട. അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കെ. നസീമയുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളജിൽ നിന്ന് ബിരുദവും തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബി.എഡ് നേടിയത്. കയരളം പൊയ്യൂർ റോഡ് 'അക്ഷരയിൽ' സി.വി. ലക്ഷ്മണൻ്റേയും എൻ. അനിതയുടേയും മകളാണ്.