വീ​ട്ടി​ലു​ള്ള​ത് ഒ​രു ഫ്രി​ഡി​ജും ടി​വി​യും നാ​ല് ഫാ​നും; വൈ​ദ്യു​തി ബി​ൽ വ​ന്ന​താ​ക​ട്ടെ 20 ല​ക്ഷം രൂ​പ

വീ​ട്ടി​ലു​ള്ള​ത് ഒ​രു ഫ്രി​ഡി​ജും ടി​വി​യും നാ​ല് ഫാ​നും; വൈ​ദ്യു​തി ബി​ൽ വ​ന്ന​താ​ക​ട്ടെ 20 ല​ക്ഷം രൂ​പ


ക​ത്തു​ന്ന ചൂ​ടും മ​റ്റ് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ലു​ട​നീ​ളം വൈ​ദ്യു​തി ബി​ല്ലു​ക​ളു​ടെ വ​ർ​ധ​ന​വ് നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു.

എ​ന്നാ​ൽ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ല്ല ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത്. നാ​ലം​ഗ കു​ടും​ബ​ത്തി​ന് ജൂ​ൺ-​ജൂ​ലൈ മാ​സ​ത്തി​ൽ ല​ഭി​ച്ച വൈ​ദ്യു​തി ബി​ല്ല് 20 ല​ക്ഷം രൂ​പ​യാ​ണ്. സൗ​ത്ത് ഗു​ജ​റാ​ത്ത് പ​വ​ർ ക​മ്പ​നി​യാ​ണ് വൈ​ദ്യു​തി ബി​ൽ ന​ൽ​കി​യ​ത്.

കു​ടും​ബ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും പ​ക​ൽ സ​മ​യ​ത്ത് വീ​ട്ടി​ൽ ഇ​ല്ലെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ‘ഞ​ങ്ങ​ൾ​ക്ക് നാ​ല് ബ​ൾ​ബു​ക​ൾ, നാ​ല് ഫാ​നു​ക​ൾ, ഒ​രു ഫ്രി​ഡ്ജ്, ഒ​രു ടി​വി എ​ന്നി​വ​യു​ണ്ട്. ഞ​ങ്ങ​ൾ മൂ​ന്ന് പേ​ർ ജോ​ലി​യു​ള്ള​തി​നാ​ൽ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യ​വും പു​റ​ത്താ​ണ്’ എ​ന്നാ​ണ് കു​ടും​ബം വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​ൽ ല​ഭി​ച്ച ശേ​ഷം കു​ടും​ബം ഗു​ജ​റാ​ത്ത് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡു​മാ​യി (ജി​ഇ​ബി) ബ​ന്ധ​പ്പെ​ട്ടു. ശേ​ഷം ഔ​ട്ട്‌​ലെ​റ്റ് അ​നു​സ​രി​ച്ച് കു​ടും​ബ​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​രി​യാ​ക്കി​യ ബി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തു