വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെങ്കിലും അധികമാരുടെയും(ഗെയിമിങിൽ താൽപര്യമുള്ളവരല്ലാതെ) ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഒരു കൂട്ടം ഗെയിമേഴ്സുണ്ട്. ലോകം മറന്ന് ഗെയിമിങിൽ മുഴുകി ഇരിക്കുന്നെന്നു ചിലർ പരാതി പറയുമെങ്കിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ‍ക്കായി ഇവർ ലൈവ് സ്ട്രീമിങ്ങിലൂടെ ഒരുമിക്കാറുണ്ട്. പരസ്പരം പോരാടുന്നത് എങ്ങനെ പണമാക്കി മാറ്റാമെന്നതും ആ പണം സമൂഹത്തിനായി വിനിയോഗിക്കുന്നതെങ്ങനെയെന്നും കാണിച്ചു തരികയാണ് ഇവർ.


3 മണിക്കൂറായി ലൈവ് സ്ട്രീം ചെയ്താണ് വയനാടിനായി 8 ലക്ഷത്തോളം രൂപ ഇവർ സമാഹരിച്ചത്. ഒരു രൂപ മുതലുള്ള തുക അയച്ചു തന്നവർ മുതൽ ഏവരും ഇതിന്റെ ഭാഗഭാക്കാണെന്നു ലൈവ് സ്ട്രീമിങിലെ ഒരു പങ്കാളിയായ eagle.gamingop പറയുന്നു.