ലഡാക്കില്‍ പുതുതായി 5 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലഡാക്കില്‍ പുതുതായി 5 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ



ന്യൂഡല്‍ഹി ; കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയതായി 5 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ ജില്ലകള്‍ സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് . ഇതോട് കൂടി ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. മുമ്പ് ലഡാക്കിലുണ്ടായിരുന്നത് ലേ, കാര്‍ഗില്‍ എന്നീരണ്ട് ജില്ലകളായിരുന്നു.

പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങള്‍ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ തന്നെ എത്തിക്കുമെന്നും അമിത് ഷാ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

'വികസിതവും സമൃദ്ധവുമായ ലഡാക്ക് നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ക്ക് രൂപം നല്‍കാന്‍ എംഎച്ച്എ തീരുമാനിച്ചത്. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കുറിച്ചു.