വയനാട് ഉരുൾപൊട്ടൽ ദുരന്തം: അടിയന്തര ധനസഹായം 617 പേർക്ക് കൈമാറി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ വീതം 617 പേർക്ക് ഇതിനകം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നായി മരിച്ച 12 പേരുടെ ആശ്രിതർക്ക് 72,00,000 രൂപയും ധനസഹായം നൽകി.
മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപ വീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 34 പേരിൽ രേഖകൾ ഹാജരാക്കിയവർക്ക് ധനസഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചു.