ഇറാക്കിലെ യുഎസ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം; നിരവധി സൈനികര്‍ക്ക് പരിക്ക്; ദേശീയ സുരക്ഷാസമിതി വിളിച്ച് ചേര്‍ത്ത് ബൈഡന്‍

ഇറാക്കിലെ യുഎസ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം; നിരവധി സൈനികര്‍ക്ക് പരിക്ക്; ദേശീയ സുരക്ഷാസമിതി വിളിച്ച് ചേര്‍ത്ത് ബൈഡന്‍

ഇറാക്കിലെ യുഎസ് സൈനിക താവളത്തിലുണ്ടായ റോക്കറ്റ് ആക്രമണം. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മേഖലയിലെ അല്‍ അസാദ് എയര്‍ബേസിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.

രണ്ടു റോക്കറ്റുകളാണ് സൈനികതാവളത്തിനു നേര്‍ക്കു വന്നതെന്നും ഇതിലൊന്ന് വളപ്പില്‍ പതിച്ചുവെന്നും പറയുന്നു. യുഎസ് സൈനികര്‍ വ്യക്തമാക്കി. പരിക്കേറ്റവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇസ്രയേലില്‍ ഇറാന്റെ ആക്രമണം ആസന്നമെന്ന സൂചനകള്‍ക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇറാന്‍ ആക്രമിച്ചാല്‍ ഇസ്രയേലിനെ സഹായിക്കാന്‍ യുഎസ് തയാറാക്കിയ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചതായി ബൈഡന്‍ അറിയിച്ചു. പശ്ചിമേഷ്യാ സംഘര്‍ഷം പടരാതിരിക്കാന്‍ നയതന്ത്രതലത്തില്‍ ഊര്‍ജിത ശ്രമം തുടരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു.