ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; കണ്ണൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ചക്ക പറിക്കുന്നതിനിടെ തേനീച്ച കുത്തി; കണ്ണൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു


കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടി.വി ചന്ദ്രമതിയാണ് മരിച്ചത്. 70 വയസായിരുന്നു പ്രായം. പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുമ്പോഴാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായ നിലയിൽ ആരോഗ്യ സ്ഥിരി മോശമായതിനെ തുടർന്ന് ചന്ദ്രമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും