റഷ്യയില്‍ വലിയ ഭൂകമ്പം; സുനാമി മുന്നറിയിപ്പുമായി അമേരിക്ക; വലിയ തിരകള്‍ ഉണ്ടാകാന്‍ സാധ്യത
റഷ്യയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴ്ചയിലാണ് പ്രകമ്പനം ഉണ്ടായതിനാല്‍ വലിയ സുനാമി തിരകള്‍ ഉണ്ടാവാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.