ഹൈറിച്ച് നിക്ഷേപതട്ടിപ്പ് മൂന്നു പേർക്കെതിരെ കേസ്

ഹൈറിച്ച് നിക്ഷേപതട്ടിപ്പ് മൂന്നു പേർക്കെതിരെ കേസ്

കൂത്തുപറമ്പ്: നിക്ഷേപത്തിന് മൂ
ന്നിരട്ടി ലാഭം വാഗ്ദാനം നൽകി യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്.മാങ്ങാട്ടിടം ആമ്പിലാട് സ്വദേശി കെ. എം. അനിൽകുമാറിൻ്റെ പരാതിയിലാണ് തൃശ്ശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എംഡി കെ. ഡി. പ്രതാപൻ, സി.ഇ.ഒ.ശ്രീന പ്രതാപൻ, പ്രോമോട്ടർ നിത്യ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്ത്.കഴിഞ്ഞവർഷം ജൂലായ് 24 ന് പരാതിക്കാരൻ്റെ വീട്ടിലെത്തിയ പ്രതികൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽമൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം രൂപ തിരിച്ചു തരാമെന്ന് വാഗ്ദാനംനൽകി ബേങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.