ലണ്ടന്‍: യുകെയില്‍ ജോലിക്കായി കുടിയേറുന്ന ഇതര രാജ്യക്കാര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് കൗമാരക്കാരാണ് കലാപം നയിക്കുന്നതെന്ന് പറയപ്പെടുന്നു. തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുന്നതിനെതിരെയാണ് കലാപം.
സമൂഹമാധ്യമങ്ങളില്‍ ബ്രിട്ടനില്‍ കുടിയേറുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് കലാപം എന്ന് പറയുന്നു. ഒരു മലയാളി യുവാവിന് നേരെ ആക്രമണമുണ്ടായി. പരക്കെ തീയിടലുംഅടിച്ചുതകര്‍ക്കലും മറ്റും നടക്കുന്നുണ്ട്. അക്രമം അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മാന്‍ ആഹ്വാനം ചെയ്തെങ്കിലും കലാപം അടക്കാനായിട്ടില്ല.
നോര്‍തേണ്‍ അയര്‍ലാന്‍റിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രാത്രിയില്‍ ജോലി കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു ആക്രമണം. നേരത്തെ ഇതേ യുവാവിനെതിരെ മുട്ടയേറ് ആക്രമണം നടന്നിരുന്നു. ഇതിനെതിരെ യുവാവ് ശബ്ദമുയര്‍ത്തിയതാണ് കൂടുതല്‍ ആക്രമണത്തിന് കാരണമായത്. ഇയാളെ പിന്നില്‍ നിന്നും തല്ലുകയും നിലത്ത് വീഴ്‌ത്തി ചവുട്ടിമെതിക്കുകയുമായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ അഭയം തേടി.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെ തല്ലിയോടിക്കുന്ന കാഴ ഭയാനകം
യുകെയുടെ തെരുവുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെയും ഏഷ്യന്‍ യുവാക്കളെയും തല്ലിയോടിക്കുന്ന കാഴ്ച ഭീതിദമാണ്. അവരുടെ തൊഴിലുകളും ഭാവിയും തട്ടിയെടുത്തവരായി കാണുന്ന ഫാസിസ്റ്റ് സംഘടനകളില്‍ പെട്ട ബ്രിട്ടീഷ് ടീനേജര്‍മാരാണ് വടിയെടുത്ത് ഇന്ത്യന്‍ യുവാക്കളെ അടിച്ചോടിക്കുന്നത്. ഇന്ത്യന്‍ യുവാക്കള്‍ അടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണവെപ്രാളത്തില്‍ ഓടുന്നത് കാണാം. ഇത്തരം നിരവധി വീഡിയോകള്‍ ഇന്ത്യന്‍ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്. അതില്‍ ഒരുവീഡിയോ ഇതാ: ഉ
Watch
Large group of migrant men armed with sticks beat up alleged anti mass-immigration protesters in Middlesbrough.
You won’t see these videos in mainstream media… pic.twitter.com/3e0YAjjj21
— Alok (@alokdubey1408) August 4, 2024
അതേ സമയം ഇത് പഴയ വീഡിയോ ആണെന്നും ഈ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നതായി കാണാം. വാസ്തവമെന്തെന്നറിയില്ല. എന്തായാലും യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സി ആരാണ് അക്രമികള്‍ എന്ന് കണ്ടെത്തട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്യുന്നത് കാണാം.അതേ സമയം കുടിയേറുന്ന കാര്യത്തില്‍ യുകെ തീര്‍ന്നു എന്നും മറ്റു ചിലര്‍ കമന്‍റ് ചെയ്യുന്നു. ബ്രിട്ടനിലേതുപോലുള്ള ഒരു പരിഷ്കൃതസമൂഹം കാലത്തിന് പിന്നിലെ മൃഗീയ സംസ്കാരത്തിലേക്ക് തിരിച്ചുപോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു.
ഒറ്റയ്‌ക്ക് ചുറ്റിത്തിരയരുതെന്ന് മലയാളി കൂട്ടായ്മകളുടെ വാട്സാപ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂട്ടമായി മലയാളത്തില്‍ സംസാരിച്ച് ഇംഗ്ലീഷുകാരെ പ്രകോപിപ്പിക്കരുതെന്നും ഇവര്‍ നല‍്കിയ സന്ദേശത്തില്‍ പറയുന്നു. ഈയിടെ യുകെയില്‍ എത്തിയ മലയാളി ചെറുപ്പക്കാരാണ് തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുന്നത്. ഇതിനെതിരെ മലയാളി ഗ്രൂപ്പുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കുത്തേറ്റുമരിച്ച സംഭവത്തിന് ശേഷമായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരായ കലാപം ശക്തമായത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇംഗ്ലീഷ് യുവാക്കള്‍ പരക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ കലാപം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഈ സന്ദേശങ്ങള്‍. ഇതാണ് കലാപം പരക്കാന്‍ കാരണമായത്. ബെല്‍ഫാസ്റ്റിലെ ഏഷ്യക്കാരുടെ കടകള്‍ക്ക് അക്രമികള്‍ തീയിട്ടിരുന്നു. ലിവര്‍ പൂളില്‍ ഏഷ്യയിലെ ഒരു യുവാവിന് കുത്തേറ്റു.
കലാപകാരികളായ 147 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഹള്‍, സ്റ്റോക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത ടീനേജര്‍മാരായ യുകെക്കാരാണ് ആക്രമണത്തിനും അക്രമത്തിനും പിന്നിലെന്നതിനാല്‍ പൊലീസിനും കടുത്ത രീതിയില്‍ ഇടപെടല്‍ നടത്താനാവുന്നില്ല.