ഷിരൂര്‍ : ഷിരൂരിൽ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണ്ണായക വിവരം. നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കയറും കണ്ടെത്തി.കയർ തന്റെ ലോറിയിൽ ഉപയോഗിച്ചിരുന്നതാണെന്ന് മനാഫ് തിരിച്ചറിഞ്ഞു.പുഴയിൽ തടിയുടെ കഷ്ണത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കയർ. നേവി സംഘം കയർ മുറിച്ചെടുത്ത് ലോറി ഉടമ മനാഫിനെ കാണിക്കുകയായിരുന്നു.
അതേസമയം നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത് അര്‍ജുന്‍റെ ലോറിയുടെ ലോഹ ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. ഇതിനിടെ നേവി കണ്ടെത്തിയ ലോഹ ഭാഗങ്ങൾ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പ്രതികരിച്ചു. തന്റെ് ട്രക്കിന്റെ് ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ് ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു.
നേവി തിരച്ചിൽ നടത്തുന്നത് പുഴയിലെ രണ്ടിടങ്ങൾ കേന്ദ്രീകരിച്ചെന്ന് ഡിഫൻസ് പിആർഒ അറിയിച്ചു. അർജുനും ലോറിക്കുമായി വൈകീട്ടുവരെ തിരച്ചിൽ, നാളെ തിരച്ചിൽ ഇല്ലെന്ന് കാർവാർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു.