സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാവങ്ങളെ ചേർത്തുപിടിച്ച നേതാവായിരുന്നുവെന്നും ദുരിതമനുഭവിക്കുന്നവരുടേയും പ്രയാസപ്പെടുന്നവരുടേയും കൈത്താങ്ങായിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാവങ്ങളെ ചേർത്തുപിടിച്ച നേതാവായിരുന്നുവെന്നും ദുരിതമനുഭവിക്കുന്നവരുടേയും  പ്രയാസപ്പെടുന്നവരുടേയും കൈത്താങ്ങായിരുന്നുവെന്നും  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി






ഇരിട്ടി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പാവങ്ങളെ ചേർത്തുപിടിച്ച നേതാവായിരുന്നുവെന്നും ദുരിതമനുഭവിക്കുന്നവരുടേയും  പ്രയാസപ്പെടുന്നവരുടേയും കൈത്താങ്ങായിരുന്നുവെന്നും  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.
സഹജീവികളോടും വളർത്തുമൃഗങ്ങളോടു പോലും സഹാനുഭൂതി ശിഹാബ് തങ്ങളുടെ ജീവിതത്തിൽ പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ കാവൽക്കാരനും നാട്ടിൽ സംയമനവും സഹിഷ്ണുതയും നിലനിൽക്കണമെന്നും ആഗ്രഹിച്ച നേതാവായിരുന്നു ശിഹാബ് തങ്ങൾ.
സ്വന്തം മതവിശ്വാസത്തെ പൂർണ്ണമായി ഉൾക്കൊള്ളുമ്പോൾ പോലും മറ്റിതര മതവിശ്വാസികളുടെ ആദരവും അംഗീകാരവും ലഭിക്കാൻ ശിഹാബ് തങ്ങൾക്ക് കഴിഞ്ഞു.
കേരളത്തിലുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ ആഗ്രഹ സഫലീകരണം ആണെന്നും അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.

മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.
ഹുബൈബ് ഹുദവി പ്രാർത്ഥന നടത്തി

ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി,
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ,
മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം കെ മുഹമ്മദ് വിളക്കോട്, സി അബ്ദുല്ല, എംപി അബ്ദുറഹിമാൻ,
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,ട്രഷറർ പൊയിലൻ  ഇബ്രാഹിം ഹാജി , ഭാരവാഹികളായ എം കെ ഹാരിസ് ,പി വി ഇബ്രാഹിം , 
എം ഗഫൂർ മാസ്റ്റർ, ഇ കെ അബ്ദുറഹിമാൻ . കെപി റംഷാദ് . ഫവാസ് പുന്നാട് , പി കെ ബൽക്കീസ് , എം എം നൂർജഹാൻ , അബ്ദുൽസലാം പെരുന്തയിൽ , സമീർ പുന്നാട് , വി പി അബ്ദുൽ റഷീദ്, കുന്നത്ത് അബ്ദുറഹിമാൻ ,  ,ഷമൽ വമ്പൻ  പ്രസംഗിച്ചു.