ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ക്രിസ്റ്റൽ ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.