കൈക്കൂലി വാങ്ങുന്നതിനിടെ സുൽത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് പിടിയിലാക്കി. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് അറസ്റ്റ് ചെയ്തത്

പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കൈക്കൂലിയുമായി കയ്യോടെ എസ്ഐയെ പൊക്കി വിജിലൻസ്



കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുൽത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് പിടിയിലാക്കി. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 40,000 രൂപയും പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്. ഇയാൾ വിജിലൻസിൽ പരാതി സമർപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സാബുവിനെ നാളെ കോടതിയിൽ ഹാജരാക്കും