ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം പറഞ്ഞ് പ്രശസ്ത നടി രാധിക ശരത്കുമാര്. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തുന്നത. സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ പുരുഷന്മാര് തങ്ങളുടെ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിച്ചില്ലെന്നും നടി പറയുന്നു.