കണ്ണൂരിൽ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

കണ്ണൂരിൽ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
 
 

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നാദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പുകാരനാണ് പാനൂര്‍ സ്വദേശിയായ സക്കരിയ്യ. നാദിഷിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.